എല്‍ഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് സമീപം നാടൻ ബോംബ്

കാസർകോട്  ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ കുമ്പഡാജെയിൽ സ്ഥാനാർത്ഥിയുടെ വീടിനു മുന്നിൽ ഉണ്ടായ നാടൻ ബോംബ് സ്ഫോടനത്തിൽ വളർത്തു നായ ചത്തു.
വിവരമറിഞ്ഞെത്തിയ ബദിയഡുക്ക പൊലീസ് പൊട്ടാതെ കിടന്ന മൂന്നു നാടൻ ബോംബുകൾ കസ്റ്റഡിയിലെടുത്തു. ജില്ലാ പഞ്ചായത്ത് ബദിയടുക്ക ഡിവിഷനിലെ ഇടതു മുന്നണി സ്ഥാനാർത്ഥിയായ കാദ്രാബല്ലിയിലെ പ്രകാശൻ്റെ വീടിനു സമീപത്തെ തോട്ടത്തിലാണ് രാവിലെ ഏഴു മണിയോടെ ഉഗ്രശബ്ദത്തോടെ സ്ഫോടനം നടന്നത്.
ശബ്ദം കേട്ട് ആൾക്കാർ സ്ഥലത്ത് എത്തിയപ്പോൾ പ്രകാശൻ്റെ വളർത്തു നായ ചത്തു കിടക്കുന്നതാണ് കണ്ടത്. സമീപത്തു മറ്റു മൂന്നു ബോംബുകൾ കൂടി കണ്ടെത്തിയതോടെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് കാട്ടു പന്നി ശല്യം രൂക്ഷമാണ്. പന്നികളെ കൊല്ലാൻ വച്ച പന്നി പടക്കമാണ്
കണ്ടെത്തിയതോടെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്. പന്നികളെ കൊല്ലാൻ വച്ച പന്നി പടക്കമാണ് പൊട്ടിയതെന്നു സംശയിക്കുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *