സമസ്ത നൂറാം വാർഷിക മഹാസമ്മേളന പന്തലിന് നാളെ കാൽനാട്ടും

കാസർകോട്: ഫെബ്രുവരി നാലു മുതൽ എട്ടുവരെ കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക മഹാസമ്മേളന നഗരിയിൽ ഒരുക്കുന്ന പന്തലിൻ്റെ കാൽനാട്ടൽ കർമം നാളെ വൈകിട്ട് മൂന്നിന് സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങൾ നിർവഹിക്കും. സമ്മേളനത്തിൻ്റെ ഭാഗമായി പ്രതിനിധികൾ പങ്കെടുക്കുന്ന ക്യാംപിനുള്ള പന്തലിൻ്റെ കാൽനാട്ടലും ഇന്ന് നടക്കും. അന്താരാഷ്ട്ര നിലവാരമുള്ള ഗ്ലോബൽ എക്സ്പോ, ജനലക്ഷങ്ങൾ പങ്കെടുക്കുന്ന പൊതുസമ്മേളന നഗരി എന്നിവയിലും ആവശ്യമായ സ്റ്റേജും പന്തലും തയാറാക്കും. കേരളം കണ്ട ഏറ്റവും വലിയ പന്തലായിരിക്കും സമസ്തയുടെ നൂറാം വാർഷികത്തിനു വേണ്ടി ഒരുങ്ങുക. കാൽനാട്ടൽ കർമ ചടങ്ങിൽ പ്രമുഖർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *