ആൾമറയില്ലാത്ത ഉപയോഗ്യശൂന്യമായ കിണറ്റിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി .

 

കുറ്റിക്കോൽ : ഇന്നലെ രാത്രിയിൽ റോഡ് വശത്തെ ആൾമറയില്ലാത്ത ഉപയോഗ്യശൂന്യമായ കിണറ്റിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി. കരിവേടകം 11-ാം വാർഡിൽ ചുഴുപ്പിൽ താമസിക്കുന്ന തോട്ടത്തിൽ ജയനാണ് റോഡ് വശത്തെ ആൾമറയില്ലാത്ത ഉപയോഗ്യ ശ്യൂന്യമായ കിണറ്റിൽ ഇന്നലെ രാത്രിയിൽ വീണത്. ഇന്ന് രാവിലെ വഴിയാത്രക്കാർ നടന്ന് പോകവേ കിണറ്റിൽ നിന്നും ശബ്ദം കേട്ട് നോക്കിയപ്പോൾ യുവാവ് കിണറ്റിൽ വീണ് കിടക്കുന്നത് കാണുകയുണ്ടായി. ഉടൻ വാർഡ് മെമ്പർ ജോസ് പാറത്തട്ടേലിനെ വിവരം അറിയിക്കുകയും കുറ്റിക്കോൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ജയനെ പുറത്തെടുത്തു. തുടർന്ന് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *