മൈസൂർ സ്വദേശികളായ അയ്യപ്പ ഭക്തരുടെ ബസ് മാലോം കാറ്റാംകവലയിൽ മറിഞ്ഞു. ഒരാൾ മരിച്ചു. 40 ഓളം പേർക്ക് പരിക്ക് .

 

വെള്ളരിക്കുണ്ട് : മൈസൂർ സ്വദേശികളായ അയ്യപ്പ ഭക്തരുടെ ബസ് മാലോം കാറ്റാംകവലയിൽ മറിഞ്ഞു. ഒരാൾ മരിച്ചു. 40 ഓളം പേർക്ക് പരിക്ക്. ആറ് പേരുടെ നില ഗുരുതരം. മൈസൂർ കെ.ആർ നഗറിലെ ഹരീഷ് (36) ആണ് മരിച്ചത്. മൈസൂർ സ്വദേശികൾ സഞ്ചരിച്ച ബസ് കാറ്റാം കവലയിലെത്തിപ്പോൾ മച്ചപ്പള്ളി ജങ്ഷൻ വളവിൽ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. 22 പേരെ പരിയാരം മെഡിക്കൽ കോളേജിലും 4 പേരെ ചെറുപുഴ സഹകരണ ആശുപത്രിയിലും 20 പേരെ ചെറുപുഴസെന്റ് സെബാസ്റ്റ്യൻ ഹോസ്പിറ്റ ലിലും പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് നാട്ടുകാരും പോലീസും സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *