കാസര്‍കോട് കളക്ടറുടെ പേരില്‍ വ്യാജ വാട്സ്‌ആപ്പ് അക്കൗണ്ട്. ജാഗ്രത പാലിക്കാൻ നിര്‍ദേശം

 

കാസർകോട്: കാസർകോട് ജില്ല കളക്ടർ കെ ഇമ്ബ ശേഖറിന്റെ പേരില്‍ വ്യാജ വാട്സ്‌ആപ്പ് അക്കൗണ്ട്. വിയറ്റ്നാമിലെ ഫോണ്‍ നമ്ബർ ഉപയോഗിച്ചാണ് വ്യാജ വാട്സ്‌ആപ്പ് അക്കൗണ്ട് തയാറാക്കിയിരിക്കുന്നത്.

ഈ അക്കൗണ്ടില്‍ നിന്നും പണം ആവശ്യപ്പട്ടുകൊണ്ടുള്ള സന്ദേശം പലർക്കും ലഭിച്ചിട്ടുണ്ട്.

ജില്ലാ കളക്ടറുടെ പേരിലാണ് പണം ആവശ്യപ്പെടുന്നത്. സംഭവത്തെ തുടർന്ന് ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ കെ ഇമ്ബശേഖർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *