ജില്ലാ പഞ്ചായത്ത് കള്ളാർ ഡിവിഷൻ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് : രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു.

 

രാജപുരം: കാസർകോട് ജില്ലാ പഞ്ചായത്തിലേക്ക് കള്ളാർ ഡിവിഷനിൽ നിന്നും മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി സ്റ്റിമി സ്റ്റീഫന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ചുള്ളിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ രാജ് മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡന്റ്‌ ബിപി പ്രദീപ് കുമാർ, ജനറൽ സെക്രട്ടറി ഹരീഷ് പി നായർ,യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ കെ ആർ കാർത്തികേയൻ,മണ്ഡലം പ്രസിഡന്റ്‌ മാരായ ബാലകൃഷ്ണൻ ബാലൂർ, പിസി. തോമസ്,സി കൃഷ്ണൻ നായർ, പിഎ ആലി, ടി. കെ നാരായണൻ, എം കെ. മാധവൻ നായർ,വിനോദ് കപ്പിത്താൻ,സുരേഷ് കൂക്കൾ, വി കെ ബാലകൃഷ്ണൻ ,ബി അബ്ദുള്ള, കെ ഗോപി, ത്രേസ്യാമ്മ ജോസഫ് ,ജില്ലാ പഞ്ചായത്ത്‌ കള്ളാർ ഡിവിഷൻ സ്ഥാനാർത്ഥി
സ്റ്റിമി സ്റ്റീഫൻ, ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥാനാർത്ഥികളായ നസീമ ബി എം, സറീന ഫൈസൽ വാർഡ് സ്ഥാനാർത്ഥികളായ ആൻസി ജോസഫ്, രേഖ. സി,ശ്രീവിദ്യ ,ലിറ്റി ജോസ് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *