മധ്യവയസ്കനെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ചു പരിക്കേൽപ്പിച്ചു

കാഞ്ഞങ്ങാട് : റോഡരികിൽ നിൽക്കുകയായിരുന്ന മധ്യവയസ്ക്കനെ ഹെൽമറ്റ് കൊണ്ടടിച്ച് പരിക്കേൽപ്പിച്ചു. അജാനൂർ നാലാപാടം തെക്കുമ്പാടൻ വീട്ടിൽ കെ. കമ്മാരൻ( 67 )ആണ് അക്രമത്തിന് ഇരയായത് കഴിഞ്ഞദിവസം കുശവൻ കുന്ന് – പാതിരാക്കുന്ന് റോഡ് ജംഗ്ഷനിൽ നിൽക്കുകയായിരുന്ന കമ്മാരനെ അതുവഴി വന്ന അജാനൂരിലെ രാജീവൻ ഹെൽമെറ്റ് കൊണ്ട് വലതു നെറ്റിക്ക് അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.വീട്ടുകാരോടുള്ള വൈരാഗ്യം കാരണമാണത്രെ അക്രമത്തിന് കാരണം. സംഭവത്തിൽ രാജീവിനെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *