കാസർകോട് : ജില്ലയിൽ പിടികിട്ടാപുള്ളികൾ ഉൾപ്പെടെ 147 വാറന്റ് പ്രതികളെ പിടികൂടി പോലീസ്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരമുള്ള കോമ്പിങ്ങിലാണ് ഇവർ വലയിലായത്. കഴിഞ്ഞ ആഴ്ച 221 പേരെ പിടികൂടിയിരുന്നു. നവംബറിൽ ഇതുവരെ ആകെ 406 പേർ പിടിയിലായി. കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റവും കൂടുതൽ പേർ പിടിയിലായത്. 14 പേരെ ഇവിടെനിന്ന് അറസ്റ്റ് ചെയ്തു.

ബേക്കൽ പോലീസ് സ്റ്റേഷനിൽ 11 പേരും കാസർകോട്, ആദൂർ, നീലേശ്വരം, ചന്തേര, ചീമേനി എന്നി പോലീസ് സ്റ്റേഷനുകളിൽ 10 പേർ വീതവും മഞ്ചേശ്വരം, മേൽപറമ്പ് പോലീസ് സ്റ്റേഷനുകളിൽ ഒൻപത് പേർ വീതവുമാണ് പിടിയിലായത്. വിദ്യാനഗർ, ബേഡകം, ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനുകളിൽ എട്ട് പേർ വീതവും, രാജപുരം, വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനുകളിൽ ഏഴ് പേർ വീതവും ബദിയടുക്ക പോലീസ് സ്റ്റേഷനിൽ ആറ് പേരും അമ്പലത്തറ, ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷനുകളിൽ അഞ്ച് പേർ വീതവുമാണ് പിടിയിലായത്












Leave a Reply