
പാണത്തൂർ – സ്ഥാനാർത്ഥി പട്ടിക തെളിയുമ്പോൾ ബിജെപി പനത്തടി പഞ്ചായത്തിലെ 14 വാർഡുകളിൽ മൽസരിക്കും. സ്വാധീനം കുറഞ്ഞ മൂന്ന് വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർത്ഥികളില്ല. ഒന്നാം വാർഡിൽ ജയലാൽ എ.ആർ, രണ്ടാം വാർഡിൽ രഞ്ജു ടി.എസ്, മൂന്നാം വാർഡിൽ വേണുഗോപാൽ കെ.കെ, നാലാം വാർഡിൽ രാമകൃഷ്ണൻ, അഞ്ചാം വാർഡിൽ മഞ്ജുഷ ബാലൻ, ഏഴാം വാർഡിൽ ഭവ്യ ജയരാജ്, എട്ടാം വാർഡിൽ ഷിബു എം, ഒമ്പതാം വാർഡിൽ ബിനു എ നായർ, പന്ത്രണ്ടാം വാർഡിൽ സ്മിത എം.കെ, പതിമൂന്നാം വാർഡിൽ പ്രതീഷ്കുമാർ കെ.എസ്, പതിനാലാം വാർഡിൽ രാമചന്ദ്രൻ ജി, പതിനഞ്ചാം വാർഡിൽ ജയ ചന്ദ്രൻ, പതിനാറാം വാർഡിൽ രമ്യ സത്യൻ, പതിനേഴാം വാർഡിൽ സരള കുമാരി കെ.സി, പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ പനത്തടി ഡിവിഷനിൽ ആതിര സി.എൻ, പാണത്തൂർ ഡിവിഷനിൽ സിനോജ് കെ.ബി എന്നിവരും സ്ഥാനാർതികളാകും. തിരഞ്ഞെടുപ്പിൽ ഇത്തവണ ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ കഴിയുമെന്നും, പല വാർഡുകളിലും വിജയിക്കാൻ സാധിക്കുമെന്നുമാണ് പ്രതീക്ഷയെന്നും ബിജെപി നേതാക്കൾ പറയുന്നു.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പനത്തടിയിൽ ബിജെപിക്ക് 14 വാർഡുകളിൽ സ്ഥാനാർത്ഥികൾ.












Leave a Reply