മടിക്കേരി താലൂക്ക് പ്ലാനിംഗ് ആന്റ് ഡെവലപ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് ആയി എൻ ബാലചന്ദ്രൻ നായരെ തെരെഞ്ഞെടുത്തു .

കരിക്കെ : കർണാടക ഗ്രാമ സ്വരാജ് ആന്റ് പഞ്ചായത്ത് രാജ് നിയമ പ്രകാരം, മടിക്കേരി താലൂക്ക് പ്ലാനിംഗ് & ഡെവലപ്മെന്റ് കമ്മിറ്റി രൂപീകരിച്ചു. കർണാടകാ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവും , വീരാജ്പേട്ട എം എൽ എ യും ആയ എ എസ് പൊന്നണ്ണയാണ് കമ്മിറ്റിയുടെ പ്രസിഡന്റ്. കരിക്കെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും, കുടക് ജില്ലാ കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പറുമായ എൻ ബാലചന്ദ്രൻ നായർ ആണ് കമ്മിറ്റിയുടെ ഏക വൈസ് പ്രസിഡണ്ട്. എ എസ് പൊന്നണ്ണ എം എൽ എ ആണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എൻ ബാലചന്ദ്രൻ നായരുടെ പേര് നിർദ്ദേശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *