പനത്തടി ഗ്രാമ പഞ്ചായത്തിലെ യു ഡി എഫ് സ്ഥാനാർത്ഥികൾ പത്രിക നൽകി .

പാണത്തൂർ: പനത്തടി ഗ്രാമ പഞ്ചായത്തിലെ 17 യു ഡി എഫ് സ്ഥാനാർത്ഥികളും പത്രിക സമർപ്പിച്ചു. പാണത്തൂർ ഇന്ദിരാ ഭവനിൽ നിന്നും സ്ഥാനാർത്ഥികളും, നേതാക്കളും പ്രവർത്തകരും അടങ്ങുന്ന വൻ ജനാവലി പ്രകടനമായി എത്തിയാണ് വരണാധികാരിക്ക് പത്രിക സമർപ്പിച്ചത്. കോൺഗ്രസ്സ് പനത്തടി മണ്ഡലം പ്രസിഡൻ്റ് എം.എം. തോമസ്, മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് എം.ബി. ഇബ്രാഹിം, യുഡിഎഫ് നേതാക്കളായ സി. കൃഷ്ണൻ നായർ, എൻ. ചന്ദ്രശേഖരൻ നായർ, എം. അബ്ബാസ്. ബാലചന്ദ്രൻ കുറിഞ്ഞി, ബിനോയ് അരിപ്രോഡ്, രാജീവ് തോമസ്, അയൂബ് പള്ളിക്കാൽ, വി.സി.ദേവസ്യ, സണ്ണി ഇലവുങ്കൽ, എം. ശ്രീധരൻ, പി.എം. ബാബു, വി.ഡി. തോമസ്, വിനോദ് പുളിങ്കൊച്ചി തുടങ്ങിയവർ നേതൃത്വം നൽകി.

എൻ വിൻസെൻ്റ് (വാർഡ് 1 മാനടുക്കം), കെ. എൻ. വിജയകുമാരൻ നായർ (വാർഡ് 2 പുലിക്കടവ്), ജയകുമാർ എം. (വാർഡ് 3 ചാമുണ്ഡി കുന്ന്) സതീഷ്. ജെ (വാർഡ് 4 ഓട്ടമല ) റീന തോമസ് (വാർഡ് 5 പട്ടുവം ), സന്ധ്യ പി.ആർ. (വാർഡ് 6 പരിയാരം ), സിന്ധു ജോർജ്ജ് (വാർഡ് 7 കല്ലപ്പള്ളി ),എസ്. മധുസൂദനൻ (വാർഡ് 8 നെല്ലിക്കുന്ന്), കെ.ജെ ജെയിംസ് (വാർഡ് 9 റാണിപുരം ), സുപ്രിയ അജിത്ത് വാർഡ് 10 പാണത്തൂർ) രാധാ സുകുമാരൻ (വാർഡ് 11 അരിപ്രോഡ്) കൊച്ചുത്രേസ്സ്യ (വാർഡ് 12 ബളാംതോട്), സന്തു ടോം ജോസ് (വാർഡ് 13 കുറിഞ്ഞി ) സുരേഷ് പി.ബി. (വാർഡ് 14 പനത്തടി ), രാധിക. കെ. (വാർഡ് 15 ചെറു പനത്തടി ), ബിജി. എ. (വാർഡ് 16 പ്രാന്തർ കാവ്), ശ്രീജ ടി.വി. (വാർഡ് 17 എരിഞ്ഞിലംകോട്), തുടങ്ങിയവരാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *