വര്‍ണ്ണകൂടാരം പദ്ധതിയുടെ ഭാഗമായി ജി.യു പി. എസ് ഒളവറ സങ്കേതയിൽ പ്രീ പ്രൈമറി കുട്ടികളുടെ വിവിധ ശേഷി വികാസങ്ങൾക്കനുസൃതമായ പഠനോപകരണങ്ങൾ തയ്യാറാക്കുന്നതിനുള്ള ശിൽപശാലയ്ക്ക് തുടക്കമായി.

 

പ്രീ പ്രൈമറി വിദ്യാലയങ്ങളെ മനോഹരവും ആകര്‍ഷകവുമാക്കുന്ന വര്‍ണ്ണകൂടാരം പദ്ധതിയുടെ ഭാഗമായി ജി.യു പി. എസ് ഒളവറ സങ്കേതയിൽ പ്രീ പ്രൈമറി കുട്ടികളുടെ വിവിധ ശേഷി വികാസങ്ങൾക്കനുസൃതമായ പഠനോപകരണങ്ങൾ തയ്യാറാക്കുന്നതിനുള്ള ശിൽപശാലയ്ക്ക് തുടക്കമായി. പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുളള മാതൃകാ പ്രീപ്രൈമറിയാണ് ഇവിടെ സജ്ജമാകുന്നത്. ഹരിത ഉദ്യാനം, വിശാലമായ കളിയിടം, ശിശു സൗഹൃദ ഇരിപ്പിടങ്ങള്‍, വര്‍ണ്ണാഭമായ ക്ലാസ്സ് മുറികള്‍ എന്നിവയും വായനാ ഇടം, ഗണിത ഇടം, വരയിടം തുടങ്ങി പതിമൂന്ന് കോര്‍ണറുകളും ഒരുക്കിയിട്ടുണ്ട്. കുട്ടികളെ ആകര്‍ഷിക്കുകയും അവരുടെ അക്കാദമിക ഭൗതിക മാനസിക ചിന്തകള്‍ വികസിപ്പിക്കുകയും ചെയ്യുന്ന ചുമര്‍ചിത്രങ്ങള്‍ എന്നിവയും വര്‍ണ്ണക്കൂടാരത്തിന്റെ പ്രത്യേകതയാണ്. സമഗ്ര ശിക്ഷയിലെ സ്പെഷ്യലിസ്റ്റ് അധ്യാപകർ,ക്ലസ്റ്റർ കോർഡിനേറ്റർമാർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്ത ശില്പശാലയിലാണ് പഠനോപകരണങ്ങൾ നിർമിച്ചത്.ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ സുബ്രഹ്മണ്യൻ വി.വി ശിൽപശാല ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജയരാജൻ. കെ.വി അദ്ധ്യക്ഷനായി. പ്രമോദ് അടുത്തില,രാജീവൻ.പി.വി, പ്രകാശൻ മാസ്റ്റർ,സനീപ് കുമാർ.പി രാജഗോപാലൻ.പി യു.സതീശൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *