
കാസർക്കോട്:കടം കൊടുത്ത പണം തിരികെ നൽകാത്തതിന് യുവാവിനെ വഴിയിൽ തടഞ്ഞു നിർത്തി ആക്രമിച്ചു പരിക്കേൽപ്പിച്ചു. ബേവിഞ്ച മുണ്ടംകുളം അബ്ദുല്ലയുടെ മകൻ എം കബീർ ( 43) ആണ് അക്രമത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ചെർക്കളിയിലെ മുജീബ് റഹ്മാനെതിരെ വിദ്യാനഗർ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം മധൂർ എസ് പി നഗറിൽ വെച്ചാണ്സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കബീറിനെ മുജീബ് റഹ്മാൻ തടഞ്ഞുനിർത്തി കൈകൊണ്ട് അടിക്കുകയും ഷർട്ട് വലിച്ച് കീറി നിലത്തിട്ട് ചവിട്ടുകയും ചെയ്തത്. മുജൂബിൻ്റെ അക്രമത്തിൽ നിന്നും സ്കൂട്ടറിൽ രക്ഷപ്പെട്ട കബീറിനെ മുജീബ് കാറിൽ പിന്തുടർന്ന് വഴിയിൽ തടഞ്ഞുനിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രേ.
കടം കൊടുത്ത പണം തിരികെ കൊടുക്കാത്ത യുവാവിനെ വഴിയിൽ തടഞ്ഞു നിർത്തി അക്രമിച്ചു












Leave a Reply