അനിരുദ്ധ് എന്ന കണ്ണൻ(22) ബംഗ്ലൂരിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ.


കാസർകോട്: സിനിമാ സംവിധായകനും ചെന്നൈയിലെ പത്രപ്രവർ ത്തകനുമായ പ്രശാന്ത് കാനത്തൂരിന്റെ്റെ മകൻ അനിരുദ്ധ് എന്ന കണ്ണൻ(22) ബംഗ്ലൂരിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ. കമ്പ്യൂട്ടർ ഗെയിം ഡിസൈനിംഗ് പരിശീലനം കഴിഞ്ഞ അനിരുദ്ധൻ മാസങ്ങൾക്ക് മുമ്പ് ബംഗ്ലൂരുവിലെ ഒരു കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചതാണ്. രണ്ടു ദിവസമായി ജോലിക്ക് ഹാജരാകാത്തതിനെ തുടർന്ന് സഹജീവനക്കാർ താമസ സ്ഥലത്ത് എത്തിയപ്പോഴാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി. മായയാണ് അനിരുദ്ധിൻ്റെ മാതാവ്. ചെന്നൈയിൽ വിദ്യാർത്ഥിനിയായ ഐശ്വര്യ ഏക സഹോദരിയാണ്.

Leave a Reply

Your email address will not be published. Required fields are marked *