എസ്ഐആറുമായി ബന്ധപ്പെട്ട് ജോലികൾക്കിടയിൽ ബി എൽ ഒ കുഴഞ്ഞ് വീണു.


എസ്ഐആറുമായി ബന്ധപ്പെട്ട് ജോലികൾക്കിടയിൽ ബി എൽ ഒ കുഴഞ്ഞ് വീണു.കാഞ്ഞങ്ങാട് മണ്ഡലത്തിലെ നൂറ്റിഇരുപത്തിനാലും ബൂത്ത് ലെവൽ ഓഫീസർബളാൽ പഞ്ചായത്തിലെ മൈക്കയം അംഗണവാടി ടീച്ചർ എൻ ശ്രീജ (45) ആണ് ഇന്ന് രാവിലെ വീടുകൾ കയറി ജോലി ചെയ്യുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീണത്.ഉടൻതന്നെ കൊന്നക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടിയതിനാൽ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു.വെള്ളരിക്കുണ്ട് തഹസിൽദാർ മുരളീധരൻ, വില്ലേജ് ഓഫീസർ എന്നിവർ ആശുപത്രിയിലെത്തി ശ്രീജയെ സന്ദർശിച്ചു. -ആരോഗ്യനില തൃപ്തികരമാണെന്ന് ഡോ.പി വിലാസിനി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *