
വെള്ളരിക്കുണ്ട്: ബളാൽ പഞ്ചായത്തിലെ മാലോം എടക്കാനത്ത്
260 ലിറ്റർ വാഷും10 ലിറ്റർ ചാരായവും എക്സൈസ് സംഘം പിടികൂടി നശിപ്പിച്ചു. മാലോം എടക്കാനം മലയിൽ വനാതിർത്തിയിലെ സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ചു കിടക്കുന്ന സ്ഥലത്ത് പ്രത്യേകം കെട്ടി ഉണ്ടാക്കിയ ഷെഡ്ഡിലാണ് നിർമാണ കേന്ദ്രം പ്രവർത്തിച്ചത്. എടക്കാനം സ്വദേശി എം ടി സിനോജിനെതിരെ കേസെടുത്തു.
കാസർകോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി കെ വി സുരേഷും സംഘവും നടത്തിയ പരിശോധനയിലാണ് ചാരായ നിർമാണ കേന്ദ്രം കണ്ടെത്തിയത്. ഉപകരണങ്ങളും ചാരായ സാമ്പിളുകളും തൊണ്ടിയായി കസ്റ്റഡിയിലെടുത്ത് തുടർ നടപടികൾക്കായി നീലേശ്വരം എക്സൈസ് റെയിഞ്ച് ഓഫീസിൽ ഹാജരാക്കി.പ്രിവന്റീവ് ഓഫീസർ സി അജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ സോനു സെബാസ്റ്റ്യൻ, വി വി ഷിജിത്ത്, ടി വി അതുൽ, വനിത സിവിൽ എക്സൈസ് ഓഫീസർ ടി വി ധന്യ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.












Leave a Reply