
കാസർകോട്:ജില്ലയിലെ ത്രിതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നഗരസഭകളുടെയും തെരഞ്ഞെടുപ്പ് വരണാധികാരികളുടെ യോഗം കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്നു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ കെ ഇമ്പശേഖർ വിശദീകരിച്ചു.കുറ്റമറ്റ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിന് ജാഗ്രത പാലിക്കണമെന്ന് വരണാധികാരികൾക്ക് കളക്ടർ നിർദേശം നൽകി.നിയോജക മണ്ഡലങ്ങളിൽ
വിജ്ഞാപനം മുതൽ തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും നടത്തുന്ന പ്രവർത്തനങ്ങൾ വരണാധികാരികൾ യോഗത്തിൽ അവതരിപ്പിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഗോപകുമാർ തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ വി ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.
ത്രിതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നഗരസഭകളുടെയും തെരഞ്ഞെടുപ്പ് യോഗം കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്നു.












Leave a Reply