
പാണത്തൂർ – ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പനത്തടി പഞ്ചായത്ത് കമ്മിറ്റി ഓഫീസ് പാണത്തൂരിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി മനുലാൽ മേലത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബിഡിജെഎസ് ജില്ലാ ജോയിൻ്റ് സെക്രട്ടറി പി.കെ ഗണേശൻ, പട്ടികവർഗ്ഗ മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് എം ഷിബു, ബിജെപി ജില്ലാ കമ്മിറ്റി അംഗങ്ങളായ പി രാമചന്ദ്ര സറളായ ആർ സൂര്യനാരായണ ഭട്ട്, മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ വേണുഗോപാൽ, വൈസ് പ്രസിഡണ്ട് പ്രീതി കെ.എസ്, മഹിളാമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സിനി ജയലാൽ, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി രതീഷ് കേളപ്പൻകയം, ബിജെപി പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി പ്രതീഷ് കുമാർ കെ.എസ്, വൈസ് പ്രസിഡണ്ട് മോഹനൻ കെ.എ, പഞ്ചായത്ത് കമ്മിറ്റിയംഗം ധനൂപ് ദാമോദരൻ എന്നിവർ സംസാരിച്ചു.












Leave a Reply