രാജപുരം, കള്ളാർ: സര്‍ക്കാര്‍ ഹോമിയോ വന്ധ്യത നിവാരണ കേന്ദ്രം ജനനിയുടെ ഭാഗമായി കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയുടെ കീഴില്‍ കള്ളാറിൽ സൗജന്യ വന്ധ്യത നിവാരണ സ്‌ക്രീനിങ് ക്യാമ്പ് നടന്നു.
രാവിലെ മുതല്‍ ഒരു മണിവരെ കള്ളാർ പഞ്ചായത്ത് ഹാളില്‍ ആയിരുന്നു ക്യാമ്പ്.
വിവാഹശേഷം ഒരുമിച്ചു താമസിച്ചിട്ടും മറ്റു ചികിത്സാ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചിട്ടും ഗര്‍ഭം ധരിക്കാത്തവരും ഗര്‍ഭം ധരിച്ചിട്ടും വിവിധ കാരണങ്ങളാല്‍ ഗര്‍ഭസ്ഥ ശിശു നഷ്ടപ്പെട്ടവരുമായ 15 ഓളം ദമ്പതികൾ ക്യാമ്പില്‍ പങ്കെടുത്തു.
സന്തോഷ്. വി. ചാക്കോ (കള്ളാർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ) അധ്യക്ഷത വഹിച്ച ചടങ്ങ്
ടി. കെ. നാരായണൻ പഞ്ചായത്ത് പ്രസിഡൻറ്,കള്ളാർ ഗ്രാമപഞ്ചായത്ത് ) ഉൽഘാടനം ചെയ്‌തു.
ഡോ.രതീഷ് പി, സ്വാഗതം ചെയ്ത് സംസാരിച്ചു.
പ്രേമ സെക്രട്ടറി കള്ളാർ പഞ്ചായത്ത് ,
കമലാക്ഷി(CDS ചെയർപേഴ്സൺ കള്ളാർ പഞ്ചായത്ത്),
ലീല ഗംഗധരൻ,
വനജ അയ്തു (തുടങ്ങിയവർ ആശംസ അറിയിച് സംസാരിച്ചു.
ഡോ.ധന്യ. കെ. എസ്, (മെഡിക്കൽ ഓഫീസർ, GHD രാജപുരം) ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു. തുടർന്ന് നടന്ന ബോധവല്‍ക്കരണ ക്ലാസ്സ് ജനനി NAM ഡോക്ടര്‍മാരായ ഡോ.ശിശിര പ്രദീപ് ( സ്ത്രീ വന്ധ്യത) ഡോ. മുഹ്‌സീന മോൾ. പി.( പുരുഷ വന്ധ്യത) എന്നിവർ നയിച്ചു.













Leave a Reply