നീലേശ്വരം നഗരസഭയിൽ മുഹമ്മദ് റാഫി ചെയർമാൻ സ്ഥാനാർഥിയാകും


ഇടതുമുന്നണി ഹാട്രിക് ഭരണംപ്രതീക്ഷിക്കുന്ന നീലേശ്വരം നഗരസഭയിൽ ചെയർമാൻ സ്ഥാനാർത്ഥിയായി നിലവിലുള്ള വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി മത്സരിക്കും.ഇന്ന് വൈകിട്ട് നടന്ന സിപിഎം നീലേശ്വരം ഏരിയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.വൈസ് ചെയർമാൻ സ്ഥാനാർത്ഥിയായി കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പി എം സന്ധ്യയും മത്സരിക്കും. സിപിഎമ്മിന്റെ ഉരുക്ക് കോട്ട എന്ന് വിശേഷിപ്പിക്കുന്ന പഴയ 31 ഉം ഇപ്പോഴത്തെ 33-ാം വാർഡുമായ കണിച്ചിറയിലായിരിക്കും മുഹമ്മദ് റാഫി മത്സരിക്കുക.പടന്നക്കാട് നെഹ്റു കോളേജിൽ എസ്എഫ്ഐ പ്രവർത്തകനായി രാഷ്ട്രീയ ജീവിത ആരംഭിച്ച റാഫി നീലേശ്വരം ഗ്രാമപഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് പ്രസിഡണ്ടായും പിന്നീട് നീലേശ്വരം നഗരസഭ കൗൺസിൽ അംഗം, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, വൈസ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു.നിലവിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗമായും പ്രവർത്തിക്കുന്നു.സിപിഎമ്മിന്റെ ഉറച്ച വാർഡായ ചിറപ്പുറത്തായിരിക്കും സന്ധ്യ മത്സരിക്കുക.സിഡിഎസ് ചെയർപേഴ്സണായ പി എം സന്ധ്യ കഴിഞ്ഞ നഗരസഭ കൗൺസിലിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനായിരുന്നു.ഇപ്പോൾ സിപിഎം നീലേശ്വരം ലോക്കൽ കമ്മിറ്റി അംഗവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *