കണ്ണൂർ നഗരത്തിന് സമീപം പുതിയതെരുവിൽ ചുഴലിക്കാറ്റും പേമാരിയും കനത്ത നാശനഷ്ടം വിതച്ചു

നഗരത്തിന് സമീപം പുതിയതെരുവിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ചുഴലിക്കാറ്റിലും പേമാരിയിലും വ്യാപക നാശനഷ്ടം. പുതിയതെരു മാർക്കറ്റിനുള്ളിലെ ശിവാനന്ദ ഹോട്ടലിന്റെ മേൽക്കൂര പൂർണമായും തകർന്നു. കെട്ടിടത്തിന്റെ മേൽക്കൂരയിലുണ്ടായിരുന്ന ഓടുകളിൽ 95 ശതമാനവും കാറ്റിൽ പറന്നുപോയി.സമീപത്തെ മറ്റ് കെട്ടിടങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കടകളുടെ ബോർഡുകൾ പറന്നുപോയ നിലയിലാണ്. കാലവർഷക്കെടുതിയിൽ വ്യാപാരികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *