
ഉദുമ:വിവാഹം മുടക്കി എന്ന് ആരോപിച്ച് യുവാവിനേയും സുഹൃത്തിനേയും ഇരുമ്പു വടികൊണ്ട് ആക്രമിച്ചു പരിക്കേൽപ്പിച്ചു. കോട്ടിക്കുളം ജുമാ മസ്ജിദ് റോഡിലെ പള്ളക്കൽ ഹൗസിൽ പി എ അഹമ്മദ് നിഷാദ് (23) സുഹൃത്ത് കോട്ടിക്കുളത്തെ ഫലഹ് എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്. സംഭവമായി ബന്ധപ്പെട്ട് കോട്ടിക്കുളത്തെ ഇതിഷാമിനെതിരെ ബേക്കൽ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം വൈകിട്ട് ആറുമണിയോടെ പാലക്കുന്ന് ക്വാളിറ്റി ഹോട്ടലിന് സമീപം വെച്ചാണ് ഇതിഷാം അഹമ്മദ് നിഷാദിനെ ഇരുമ്പ് വടി കൊണ്ട് തലക്കും മുഖത്തും അടിച്ചുപരിക്കൽപ്പിച്ചത് തടയാൻ ചെന്നപ്പോൾ സുഹൃത്ത് ഫലഹിനേയും അക്രമിച്ചു വെന്നാണ് കേസ്.
വിവാഹം മുടക്കി എന്ന് ആരോപിച്ച് യുവാവിനെ ഇരുമ്പു വടികൊണ്ട് ആക്രമിച്ചു തടയാൻ ചെന്ന സുഹൃത്തിനും പരിക്ക്












Leave a Reply