നീലേശ്വരം : പ്രശസ്ത വാദ്യകലാകാരൻ നീലേശ്വരം സന്തോഷ് മാരാർക്ക് തളിപ്പറമ്പ് ടി.ടി.കെ ദേവസ്വത്തിന്റെ രാജരാജേശ്വര കലാരത്ന പുരസ്കാരം.
രാജരാജേശ്വര ക്ഷേത്ര ദേവസ്വം നൽകുന്ന ഈ പട്ടും വളയും പുരസ്കാരം വാദ്യകലയിലെ പരമോന്നത ബഹുമതിയാണ്.ചെണ്ട വിഭാഗത്തിലാണ് നീലേശ്വരം സന്തോഷ് മാരാർ പുരസ്കാരത്തിനർഹനായത്.നവംബർ 15 ന് ഉച്ചപൂജയ്ക്ക് ശേഷം രാജരാജേശ്വര ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.14 ന് വൈകുന്നേരം 5.30 ന് ക്ഷേത്രസന്നിധിയിൽ പുരസ്കാര ജേതാക്കളുടെ കലാ സമർപ്പണവും ഉണ്ടാകും.കേരള ക്ഷേത്രവാദ്യകലാ അക്കാദമിയുടെ വാദ്യ ശ്രേഷ്ഠ പുരസ്കാരവും അടുത്തിടെ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.

സന്തോഷ് മാരാർ നാല് പതിറ്റാണ്ടോളമായി വാദ്യകലാ രംഗത്തുണ്ട്. നീലേശ്വരം മന്നൻപുറത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ വാദ്യം തസ്തികയിൽ ജോലി ചെയ്തു വരുന്നു.ഗംഗാധര മാരാരുടെയും കൊട്ടില വീട്ടിൽ കമലാക്ഷിയുടെയും മകനാണ്. ഭാര്യ : എം.ബി.ഷീന (സീനിയർ ക്ലാർക്ക്,വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ്). ശ്രാവൺ സന്തോഷ്, ആറാം ക്ലാസ് വിദ്യാർത്ഥി ശ്രീദേവ് സന്തോഷ് എന്നിവർ മക്കൾ.












Leave a Reply