ചാമുണ്ഡിക്കുന്ന് അംഗൻവാടി കെട്ടിടത്തിന്റെ പ്രവർത്തി ഉദ്ഘാടനം പനത്തടി ഗ്രാമ പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു.

ചാമുണ്ഡിക്കുന്ന് : കേരള സർക്കാർ വനിത – ശിശു വികസന വകുപ്പും, കാസർകോട് വികസന പാക്കേജും ചേർന്നൊരുക്കുന്ന അംഗൻവാടി കെട്ടിടത്തിന്റെ പ്രവർത്തി ഉദ്ഘാടനം പനത്തടി ഗ്രാമ പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സുപ്രിയ ശിവദാസ് അധ്യക്ഷത വഹിച്ചു.
ലത വി ഐ സി ഡി എസ് സൂപ്പർവൈസർ സ്വാഗതം പറഞ്ഞു.
മുഹമ്മദ് ഇർഷാദ്, പുഷ്പലത, സുശീലാഗോവിന്ദൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പ്രസന്നകുമാരി നന്ദി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *