ചിക്കമഗളൂരു: പ്രണയാഭ്യർഥന നിരസിച്ചതിൻ്റെ പേരിൽ സ്കൂൾ അധ്യാപികയെ വിവസ്ത്രയാക്കി മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ച ബന്ധുവായ യുവാവ് അറസ്റ്റിൽ. ഭവിത് (26) എന്നയാളെയാണ് ജയാപുര പൊലിസ് അറസ്റ്റ് ചെയ്തത്.കൊപ്പ ബസാരിക്കട്ടെ ഗ്രാമത്തിലെ സർക്കാർ സ്കൂളിലെ 25 വയസ്സുള്ള അധ്യാപികക്ക് നേരെയാണ് ആക്രമണമുണ്ടായത്. സ്കൂളിൽ നിന്ന് വീട്ടിലേക്ക് നടന്നുപോകുമ്പോഴായിരുന്നു സംഭവം.

ബന്ധുവായ ഭവിത് സ്ഥിരമായി ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയിരുന്നതിനാൽ അധ്യാപിക ഇയാളുടെ നമ്പർ ബ്ലോക്ക് ചെയ്യുകയും കാണാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു.ഇതിൽ പ്രകോപിതനായ ഭവിത്, സ്കൂൾ വിട്ട് അധ്യാപിക വരുന്ന വഴിയിൽ ഒളിച്ചിരുന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം മണിക്കൂറുകൾ കഴിഞ്ഞാണ് വിജനമായ പ്രദേശത്ത് നാട്ടുകാർ ഗുരുതരാവസ്ഥയിലായ അധ്യാപികയെ കണ്ടെത്തിയത്.
ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ നിലവിൽ ശിവമൊഗ്ഗയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയായ ഭവിത്തിനെ ചോദ്യം ചെയ്ത ശേഷം പൊലിസ് അറസ്റ്റ് രേഖപ്പെടുത്തി.












Leave a Reply