ഹൊസ്‌ദുർഗ് ഉപജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കം .

കോടോം : ഹൊസ്‌ദുർഗ് ഉപജില്ലാ സ്കൂൾ കലോത്സവത്തിന് കോടോത്ത് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് മുതൽ തുടക്കം. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ 321 ഇനങ്ങളിലായി 3882 വിദ്യാർഥികൾ മാറ്റുരക്കും. 28, 29 തീയതികളിൽ സ്‌റ്റേജിതര മത്സരവും 30, 31, നവംബർ ഒന്ന് തീയതികളിൽ സ്റ്റേജിനങ്ങളും നടക്കും. ബുധനാഴ്‌ച പകൽ മൂന്നിന് ഇ ചന്ദ്രശേഖരൻ എം.എൽഎ ഉദ്ഘാടനം ചെയ്യും. നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയാകും. എഴുത്തുകാരൻ ഡിവി നയചന്ദ്രൻ സ്മരണിക പ്രകാശിപ്പിക്കും.
സമാപന സമ്മേളനം നവംബർ ഒന്നിന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ പി ബേബി ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *