
തൃക്കരിപ്പൂർ: തൊഴിലാളികളുടെ ഉന്നമനത്തിനായി നിലകൊണ്ട ജനകീയനായ കമ്യൂണിസ്റ്റ് നേതാവായിരുന്നു പി കുഞ്ഞമ്പുവെന്ന് സി പി ഐ ദേശീയ കൗൺസിൽ അംഗം അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ. ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല – ഗ്രനഥാലയത്തിൻ്റ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി സി പി ബാബു അനുസ്മരണ പ്രഭാഷണം നടത്തി. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലിന് അർഹനായ എസ് പി സി കാസർകോട് ജില്ലാ അസിസ്റ്റൻ്റ് നോഡൽ ഓഫീസറും വായനശാല പ്രസിഡണ്ടുമായ ടി തമ്പാനെ ചടങ്ങിൽ അനുമോദിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് സി വി വിജയരാജ്, രവീന്ദ്രൻ മാണിയാട്ട് എം ഗംഗാധരൻ എന്നിവർ സംസാരിച്ചു. പി രാജഗോപാലൻ സ്വാഗതവും വി എം മധുസൂദനൻ നന്ദിയും പറഞ്ഞു.












Leave a Reply