ഗ്രാമിക കൊടക്കാടിൻ്റെ ലഹരി വിരുദ്ധ നാടകയാത്ര പാടിക്കീൽസ്കൂളിൽ

ഗ്രാമിക കൊടക്കാടിൻ്റെ ലഹരി വിരുദ്ധ നാടകയാത്ര പാടിക്കീൽസ്കൂളിൽ-
ചെറുവത്തൂർ : കുട്ടികളിൽ ലഹരി വിരുദ്ധ മനോഭാവം സൃഷ്ടിക്കുന്നതിനും ലഹരി എന്ന സമൂഹ്യ വിപത്തിനെതിരെ സമൂഹ മനസാക്ഷി ഉണർത്തുന്നതിനും വേണ്ടി ഗ്രാമിക കൊടക്കാട് അവതരിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ നാടകയാത്ര “ചൂണ്ട ” പാടിക്കീൽസ്കൂളിൽ എത്തി അവതരിപ്പിച്ചു. ഗ്രാമിക കലാകാരന്മാരുടെ അഭിനയ മികവുകൊണ്ടും നാടകകഥാതന്തുവിൻ്റെആനുകാലികപ്രസക്തി കൊണ്ടും കുട്ടികളുടെയും കാണികളുടെയും ഹൃദയം കവരാൻ നാടകത്തിന് കഴിഞ്ഞു. ഹെഡ്മാസ്റ്റർ സുഗതൻ കെപിടിഎ പ്രസിഡണ്ട് എം.വി രാജൻ സീനിയർ അസിസ്റ്റൻ്റ് മഞ്ജുള ടീച്ചർ എന്നിവർ നാടകത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നാടകത്തിൻ്റെ രചന സംവിധാനം നിർവ്വഹിച്ചത് സുരേഷ് ബാബു കൊടക്കാട് ആണ്. അഭിനേതാക്കൾ രാമചന്ദ്രൻ, രമേശൻപുന്നക്കോടൻ എന്നിവർ തകർത്തഭിനയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *