ഖബർ സിയാറത്ത് തുടങ്ങി എസ് വൈ എസ് കാഞ്ഞങ്ങാട് സോണ്‍ സ്‌നേഹലോകം 26ന് ചിത്താരിയിൽ

കാഞ്ഞങ്ങാട്: സമസ്ത സെന്റിനറിയുടെ ഭാഗമായി സംസ്ഥാത്തെ നൂറ്റി അമ്പതോളം സോണ്‍ കേന്ദ്രങ്ങളില്‍ എസ് വൈ എസ് സംഘടിപ്പിക്കുന്ന സമ്മേളനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് സോണ്‍ സ്നേഹ ലോകം പ്രതിനിധി സമ്മേളം 26 ന് സൗത്ത് ചിത്താരിയില്‍ നടക്കും.
മുത്തുനബിയെക്കുറിച്ച് ആഴത്തില്‍ പഠനം നടത്തുന്നതിന് വേണ്ടിയുള്ള വേദിയാണ് ‘സ്‌നേഹലോകം’ രാവിലെ 10 മണി മുതല്‍ രാത്രി 10:00 മണി വരെ. വിവിധ സെഷനുകളിലായി നടക്കുന്ന ചര്‍ച്ചാ സമ്മേനം 26ന് ഞായറാഴ്ച രാവിലെ 10 മണിക്ക് മുഹ്‌യുദ്ധീന്‍ സഅദി കൊട്ടുകര ഉദ്ഘാടനം ചെയ്യും സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുസ്സത്താര്‍ പഴയകടപ്പുറം അദ്ധ്യക്ഷത വഹിക്കും. മാധ്യമ നിലപാടിന്റെ സൗന്ദര്യം എന്ന വിഷയം എസ് എം എ സംസ്ഥാന സെക്രട്ടറി മുഹമ്മദലി സഖാഫി വള്യാടും തിരുനബിയുടെ കര്‍മ്മഭൂമി എന്ന വിഷയം സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂരും അവതരിപ്പിക്കും ഹംസ മിസ്ബാഹി ഓട്ടപ്പടവ് നബി സ്‌നേഹത്തിന്റെ മധുരം, സയ്യിദ് ജലാലുദ്ധീന്‍ സഅദി അല്‍ ബുഖാരി ഉസ്‌റത്തുല്‍ ഹസന എന്ന വിഷയവും അവതരിപ്പിക്കും നാല് മണിക്ക് പൂര്‍ണ്ണതയുടെ മനുഷ്യാവകാശം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ഉദിനൂര്‍ സുകുമാരന്‍, ഫൈളുറഹ്‌മാന്‍ ഇര്‍ഫാനി, സുലൈമാന്‍ കരിവെള്ളൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തും. ആറിന് അബ്ദുല്‍ കരീം ദര്‍ബാര്‍ക്കട്ട സ്‌നേഹ സന്ദേശം കൈമാറും തുടര്‍ന്ന് മദനീയം ആത്മീയ മജ്‌ലിസിന് അബ്ദുല്ലത്തീഫ് സഖാഫി നേതൃത്വം നല്‍കും.
സമ്മേളത്തില്‍ വിവിധ മത-രാഷ്ട്രീയ, പ്രാസ്ഥാനിക രംഗത്തെ, ക്ഷണിതാക്കള്‍ ശ്രോദ്ധാക്കളായി എത്തിച്ചേരും സമ്മേളനത്തില്‍ സ്ഥിരം പ്രതിനിധികളായെത്തുന്ന പ്രാസ്ഥാനിക അംഗങ്ങള്‍ക്കുള്ള റജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി വരുന്നു.
സമ്മേളനത്തിന്റെ ഭാഗമായി രണ്ടു ദിവസങ്ങളിലായി സോണ്‍ പരിധിയിലെ മഹല്ല് ഖബര്‍ സ്ഥാനികളില്‍ പ്രസിഡണ്ട് മദനീയം അബ്ദുല്ലത്തീഫ് സഖാഫിയുടെ നേതൃത്വത്തില്‍ റിഹ് ല നൂർ എന്ന പേരിൽ സംഘടിപ്പിക്കുന്ന
ഖബര്‍ സിയാറത്ത് സംഗമം ഇന്നലെ രാവിലെ പാറപ്പള്ളി മഖാം സിയാറത്തോടെ തുടക്കം കുറിച്ചു. കയ്യുള്ള കൊച്ചി, കാഞ്ഞിരപ്പൊയില്‍, ബങ്കളം, നീലേശ്വരം, കേട്ടപ്പുറം, ഓര്‍ച്ച, അഴിത്തല, സിയാറിത്തിങ്കര, ഫലാഹ് നഗര്‍, പുഞ്ചാവി, ഞാണിക്കടവ്, പടന്നക്കാട്, കൊവ്വല്‍പള്ളി, ആറങ്ങാടി, കുളിയങ്കാല്‍, പുതിയകോട്ട, തെക്കേപ്പുറം തുടങ്ങിയ ഖബര്‍ സ്ഥാനികളിലെ പ്രാര്‍ത്ഥന സംഗമത്തോടെ സമാപിച്ചു. രണ്ടാം ദിവസമായ ഇന്ന് ഉച്ചക്ക് 1.30 ന് പഴയകടപ്പുറം മഖ്ബറ സിയാറത്തിന് ശേഷം കല്ലുരാവി, ബാവ നഗര്‍, ബല്ലാകടപ്പുറം, കൊളവയല്‍, മുട്ടുന്തല, അതിഞ്ഞാല്‍, കോയപ്പള്ളി, മാണിക്കോത്ത്, സൗത്ത് ചിത്താരി, സെന്റര്‍ ചിത്താരി തുടങ്ങിയ ഖബര്‍സ്ഥാനികളിലെ പ്രാര്‍ത്ഥനക്ക് ശേഷം നോര്‍ത്ത് ചിത്താരിയില്‍ സമാപിക്കും.
ഇതു സംബന്ധമായി ചേർന്നപത്രസമ്മേളനത്തില്‍ വി.സി. അബ്ദുല്ല സഅദി,അബ്ദുല്‍ ഹമീദ് മൗലവി കൊളവയല്‍,ബശീര്‍ മങ്കയം,അബ്ദുസ്സത്താര്‍ പഴയകടപ്പുറം,മടിക്കൈ അബ്ദുല്ല ഹാജി,മുഹമ്മദ് റാശിദ് ഹിമമി ബങ്കളം,ബി.കെ. അബ്ദുറഹ്‌മാന്‍ ഹാജി,സുബൈര്‍ പടന്നക്കാട്,നൗഷാദ് ചുള്ളിക്കര,അബ്ദുൽ അസീസ് അടുക്കം സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *