
കാസർകോട്:കാസർകോട് ഗവ.കോളജ് മുൻ പ്രൊഫസറും സാമൂഹ്യ, സാംസ്ക്കാരിക, പരിസ്ഥിതി രംഗത്തെ നിറസാന്നിധ്യവുമായിരുന്ന വിദ്യാനഗർ ചിൻമയകോളനിയിലെ വി.ഗോപിനാഥൻ (71) പഠനയാത്രയ്ക്കിടെ മലപ്പുറം നിലമ്പൂരിൽ കുഴഞ്ഞുവീണ് മരിച്ചു. കാസർകോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രാവൽ മാർട്ട് ക്ലബ്ബിലെ അംഗങ്ങൾക്കൊപ്പം നിലമ്പൂരിൽ പഠനയാത്രയ്ക്കെത്തിയതായിരുന്നു അദ്ദേഹം.ഇന്നലെ അർദ്ധരാത്രിയോടെ ഹൃദയാഘാതം മൂലം അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു.ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രൊഫസറും കാസർകോട് ഗവ.കോളേജിലെ മുൻ പ്രിൻസിപ്പാളുമായിരുന്ന ഭാര്യ ശ്രീമതിയും ഒപ്പമുണ്ടായിരുന്നു.
മുതദേഹം ഉച്ചയ്ക്ക് രണ്ട് മണിയോടെ വിദ്യാനഗർ ചിൻമയ കോളനിയിലെ വീട്ടിലെത്തിക്കും. സംസ്ക്കാരം പിന്നീട് തീരുമാനിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.അമേരിക്കയിൽ എഞ്ചിനീയറായ ശ്രുതി മനോജ്, കണ്ണൂരിൽ ഡോക്ടറായ ശ്വേത എന്നിവർ മക്കളാണ്.
കാസർകോട് ഗവ.കോളജ് മുൻ പ്രൊഫസറും സാമൂഹ്യ, സാംസ്ക്കാരിക, പരിസ്ഥിതി രംഗത്തെ വി ഗോപിനാഥൻ അന്തരിച്ചു












Leave a Reply