കൊട്ടിയൂരിൽ പുഴയിലെ ഒഴുക്കിൽപ്പെട്ട് അപകടത്തിൽപ്പെട്ട കുട്ടിയെ യുവാക്കൾ അവിശ്വസനീയമാംവിധം രക്ഷപ്പെടുത്തി. ഉത്സവത്തിന് എത്തി പിതാവിനോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടെയാണ് കുട്ടി അപകടത്തിൽപ്പെട്ടത്.
ശനിയാഴ്ച ഉച്ചയ്ക്ക് ഏകദേശം 12 മണിയോടെയായിരുന്നു സംഭവം. കുട്ടി പുഴയിൽ ഒഴുകിപ്പോകുന്നത് കണ്ടയുടൻ യുവാക്കൾ പുഴയിലേക്ക് ചാടി സാഹസികമായി കുട്ടിയെ രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു. ഈ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.













Leave a Reply