
ഹയർ സെക്കണ്ടറി കരിയർ ഗൈഡൻസ് & അഡോളസൻ്റ് കൗൺസിലിംഗ് സെൽ കാസർഗോഡ് വിദ്യാഭ്യാസ ജില്ലയുടെ ആഭിമുഖ്യത്തിൽ ദിശ ഉന്നത വിദ്യാഭ്യാസ പ്രദർശനം ‘മിനി ദിശ’ ബോവിക്കാനം ബി.എ.ആർ ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തു.
ദിശ എക്സ്പോയിൽ വിവിധ വിദ്യാഭാസ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, ജില്ലാ ആരോഗ്യ വകുപ്പിൻ്റെ ന്യൂട്രീഷൻ എക്സിബിഷൻ , ആരോഗ്യ വകുപ്പിൻ്റെ വെക്ടർ കൺട്രോൾ യൂനിറ്റിൻ്റെ ആരോഗ്യ ബോധവത്കരണ ക്ലാസ്സ്, ഹെൽത്ത് പരിശോധന സ്റ്റാൾ ഉൾപ്പടെ 32 സ്റ്റാളുകൾ എക്സ്പോയിൽ ഒരുക്കിയിട്ടുണ്ട്. കരിയർ വിദഗ്ധരുടെ നേതൃത്വത്തിലുള്ള കരിയർ സെമിനാർ , വിദ്യാർത്ഥികൾ നയിക്കുന്ന സെമിനാർ , കെ – ഡാറ്റ് അഭിരുചി പരീക്ഷ തുടങ്ങിയവ നടക്കും.













Leave a Reply