പനത്തടി ഗ്രാമപഞ്ചായത്ത് വികസന സദസ്സ് നടന്നു.ബളാന്തോട് ജിഎച്ച്എസ്എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു.

 

പനത്തടി: സംസ്ഥാന സർക്കാരിൻ്റെയും പനത്തടി ഗ്രാമപഞ്ചയത്തിൻ്റെയും കഴിഞ്ഞ 5 വർഷത്തെ വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനും ഭാവി വികസന പ്രവർത്തനങ്ങൾക്കായുള്ള ആശയങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിനുമായി നടത്തുന്ന വികസന സദസ്സ്  ജി.എച്ച്.എസ്.എസ്‌ സ്‌കൂൾ ബളാംതോട് ഓഡിറ്റോറിയം വെച്ച് നടന്നു .പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുര്യാക്കോസ് സ്വാഗതം പറഞ്ഞു. പ്രസന്ന പ്രസാദ് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. വികസനരേഖ പ്രകാശനം ബ്ലോക്ക് പ്രസിഡന്റ് നടത്തി. മുഹമ്മദ് ഇർഷാദ്, പത്മകുമാരി, മനോജ് കുമാർ, രാധാകൃഷ്ണ ഗൗഡ, സുപ്രിയ ശിവദാസ്, അരുൺ രംഗത്ത് മല, പി വി ഹരിദാസ്, സജിനി മോൾ, ചന്ദ്രാവതി, മുൻ പഞ്ചായത്ത് പ്രസിഡണ്ട്മാർ മുൻ പഞ്ചായത്ത് പ്രസിഡണ്ട്മാർ, മുൻ ജനപ്രതിനിധികൾ,ഹരിത കർമ്മ സേന,പാലിയേറ്റ് വളണ്ടിയർ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *