ഗവൺമെന്റ് ഹൈസ്കൂൾ ചാമുണ്ഡിക്കുന്ന് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു.

ചാമുണ്ഡി കുന്ന്: ഗവൺമെന്റ് ഹൈസ്കൂൾ ചാമുണ്ഡിക്കുന്നിൽ സ്കൂളിൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു. പിടിഎ പ്രസിഡണ്ട് സുഹാസ് കെ അധ്യക്ഷത വഹിച്ചു യോഗത്തിൽ സ്കൂൾ പ്രധാന അധ്യാപകൻ അശോകൻ പി സ്വാഗതം പറഞ്ഞു. വാർഡ് മെ.മ്പർ പ്രീതി കെ എസ്  ,രാജപുരം പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരായ അനൂപ് എൻ പി ,രമേശ് എൻ . എക്സൈസ് ഓഫീസർ മാരായ സിജു കെ, മനോജ് പി ,സീനിയർ അസിസ്റ്റന്റ് ദിവ്യാ സി കെ എന്നിവർ യോഗത്തിൽ സംസാരിച്ചു. എസ് പി ജി സ്കൂൾ നോഡൽ ഉദയൻ മാസ്റ്റർ എസ് പി ജിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സ്കൂൾ ലീഡർ ജെ ആർ സി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. വ്യാപാരി വ്യവസായി അംഗം ആനന്ദ് കെ, ടാക്സി ഡ്രൈവർ പ്രതിനിധി ജയചന്ദ്രൻ എന്നിവർ യോഗത്തിൽ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *