ഇന്ത്യൻ സെന്റൽ അസോസിയേഷൻ കേരള മാസ്റ്റേർസ് ക്രിക്കറ്റ് ടൂർണമെന്റ് :പടയോട്ടം. 2025″ കാസർഗോഡ് എം.പി ശ്രീ. രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.


പടന്ന: ഇന്ത്യൻ ഡെൻന്റൽ അസോസിയേഷൻ കേരള മാസ്റ്റേർസ് ക്രിക്കറ്റ് ടൂർണ്ണമെന്റ് പടന്ന കേപ്പ് സ്പോർട്സ് സെന്ററിൽ കാസർഗോഡ് എം.പി ശ്രീ: രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും പത്തോളം ഡെന്റൽ അസോസിയേഷൻ ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുത്തു.കൊല്ലം ഡെന്റൽ അസോസിയേഷൻ ഒന്നാം സ്ഥാനവും, തിരുവനന്തപുരം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഉദ്ഘാടന സമ്മേളനത്തിൽ പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് ശ്രീ: മുഹമ്മദ് അസ്ലാം വിശിഷ്ടാധിയായും, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള പ്രസിഡന്റ് ഡോ: സുഭാഷ് മാധവൻ,ഡോ: സിദ്ധാർത്ഥ് വി നായർ, ഡോ: രശ്മി ഹരിദാസ്,ഡോ: മുഹമ്മദ് നിസാബ്, ഡോ: രാജീവ്,ഡോ:വിവേക് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *