വിമാന അപകടത്തിൽ കൊല്ലപ്പെട്ട മലയാളി നേഴ്സ് രഞ്ജിതയെ മോശം ഭാഷയിൽ സാമൂഹ്യ മാധ്യമത്തിൽ അതിക്ഷേപിച്ച വെള്ളരിക്കുണ്ട് തഹാൽസിദാർ പവിത്രനെ സസ്പെൻസ് ചെയ്ത് അന്നെഷണം നടത്തി ഡി പ്രൊമോട്ട് ചെയ്യണം.ഇന്ത്യൻ നഴ്സസ് അസോസിയേഷൻ.

 

ലണ്ടൻ :അഹമ്മദബാദ് വിമാന ദുരന്തത്തിൽ മരിച്ച മാലാളി നഴ്സ് രഞ്ജിതയെ സാമൂഹ്യ മാധ്യമത്തിൽ മോശം ഭാഷയിൽ അധിക്ഷേപിച്ച വെള്ളരിക്കുണ്ട് തഹാൽസിദാർ പവിത്രനെ സസ്പെൻസ് ചെയ്ത് അന്നെഷണം നടത്തി ഡി പ്രൊമോട്ട് ചെയ്യണമെന്ന് ഇന്ത്യൻ നേഴ്സ് അസോസിയേഷൻ യു കെ ചാപ്റ്റർ ആവശ്യപ്പെട്ടു. പ്രവാസികളായ നേഴ്സ്മാരെ മൊത്തം ആക്ഷേപിക്കുന്ന രീതിയിൽ പെരുമാറിയ പവിത്രൻ നല്ല രീതിയിൽ സേവനം സർക്കാർ ഉദ്യോഗസ്ഥർക്ക് അപമാനമാണെന്ന് ഇന്ത്യൻ നേഴ്സസ് പ്രതിനിധികളായ ലിജു വേങ്ങൽ, ഡാർലിൻ ജോർജ് കടവൻ എന്നിവർ പ്രതികരിച്ചു.പ്രതിസന്ധി യുടെ കാലത്ത് ഉണ്ടാകുന്ന മാലാഖ വിളിക്ക് അപ്പുറം മാന്യമായ പരിഗണനയാണ് നഴ്സിംഗ് സമൂഹം പ്രതീക്ഷിക്കുന്നത് എന്നും പ്രതിനിധികൾ കൂട്ടി ചേർത്തു.കൂടുതൽ നടപടി ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്കും, വകുപ്പ് മന്ത്രിക്കും പരാതി നൽകുമെന്ന് ഇന്ത്യൻ നേഴ്സ് പ്രതിനിധികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *