എ കെ എസ് ടി യു -ജനയുഗം സഹപാഠി അറിവുൽസവം സീസൺ -8 ആവേശമായി ഉപജില്ലാതല മത്സരങ്ങള്‍


കാസര്‍കോട്/കാഞ്ഞങ്ങാട്: ആവേശമായി എ കെ എസ്ടിയു- ജനയുഗം സഹപാഠി അറിവുല്‍സവം സീസണ്‍-8 ഉപജില്ലാ മത്സരങ്ങള്‍. വിവിധ ഉപജില്ലകളിലായി നടന്ന മത്സരത്തില്‍ സ്കൂള്‍തലങ്ങളില്‍ മത്സരിച്ച് വിജയിച്ച നൂറ് കണക്കിന് വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. അറിവിന്റെ പുതിയ ലോകം തുറന്നിടും വിധമുള്ളതായിരുന്നു മത്സരങ്ങള്‍.
കാഞ്ഞങ്ങാട് യുബിഎം സി സ്കൂളില്‍ ഹോസ്ദൂർഗ്ഗ് ഉപജില്ലാതല മത്സരം നിയമസഭ ഡെപ്യൂട്ടീ സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനവും സമ്മാനദാനവും നിര്‍വ്വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ എന്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു, എ കെ എസ്ടിയു നേതാക്കളായ കെ പത്മനാഭന്‍, പി രാജഗോപാലന്‍, നാരായണന്‍ ഇ വി, എന്നിവര്‍ സംസാരിച്ചു. രാജീവന്‍ എം ടി സ്വാഗതവും സജയന്‍ എ നന്ദിയും പറ‌ഞ്ഞു.
ജി എച്ച് എസ് എസ് മുള്ളേരിയില്‍ നടന്ന കുമ്പള ഉപജില്ലാ അറിവുത്സവവും സമ്മാനദാനവും സംഘാടക സമിതി ചെയര്‍മാന്‍ സി പി ഐ ജില്ലാ കൗണ്‍സിലംഗം എം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
എ കെ എസ് ടിയു ജില്ലാ സെക്രട്ടറി വിനയന്‍ കല്ലത്ത് അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ കൗണ്‍സിലംഗം ബി സുകുമാരന്‍, ജനയുഗം ബ്യൂറോ ചീഫ് കെ വി പത്മേഷ്, എകെ എസ് ടിയു നേതാക്കളായ ഗൗതം രാമചന്ദ്രന്‍, രാജീവന്‍ എം വി, ബാബു എം, നയന കുമാരി കെ,വസന്ത പി ബി എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ കെ പി പ്രശാന്ത് കുമാര്‍ സ്വാഗതം പറഞ്ഞു.
ജി എച്ച് എസ് എസ് ചീമേനിയില്‍ നടന്ന ചെറുവത്തൂര്‍ ഉപജില്ലാ അറിവുത്സവത്തിന്റെ സമാപന സമ്മേളനവും സമ്മാന വിതരണവും സിപിഐ തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി
സി വി വിജയരാജ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി
കെ രാജന്‍ അധ്യക്ഷത വഹിച്ചു. വിനോദ് കുമാര്‍ കെ, സുപ്രഭ എ കെ, ജഗദീശന്‍ പി വി, അനില്‍ പൊതാവൂര്‍ എന്നിവര്‍ സംസാരിച്ചു. പ്രജിത്ത് സ്വാഗതം പറഞ്ഞു.
ജി എച്ച് എസ് എസ് ചന്ദ്രഗിരിയില്‍ നടന്ന കാസര്‍കോട്, മഞ്ചേശ്വരം ഉപജില്ലാതല മത്സരങ്ങളും സമ്മാനദാനവും സി പി ഐ സംസ്ഥാന കൗൺസിലംഗം
വി രാജന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ബിജു ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. എകെ എസ് ടിയു ജില്ലാ സെക്രട്ടറി വിനയൻ കല്ലത്ത്, ടി എ അജയകുമാർ, എം വിനോദ് കുമാർ, ബി പി അഗ്ഗിത്തായ, വി മാധവൻ, വി സുപ്രീത്, കെ ശിശുപാലൻ, കെ ബാലകൃഷ്ണൻ, എ വി രേഖ, എം വി രമ്യ, സുജാത ടീച്ചർ , ഉണ്ണികൃഷ്ണന്‍ മാടിക്കാല്‍ എന്നിവര്‍ സംസാരിച്ചു. സുനിൽകുമാർ കരിച്ചേരി സ്വാഗതം പറ‌ഞ്ഞു.
വരക്കാട് വിഎച്ച് എസ്എസ് നടന്ന ചിറ്റാരിക്കാല്‍ ഉപജില്ലാമത്സര സമാപനവും സമ്മാനദാനവും എ കെ എസ് ടി യു സംസ്ഥാന കമ്മിറ്റി അംഗം
എ സജയൻ ഉദ്ഘാടനം ചെയ്തു. കൺവീനർ എം രതീഷ് സ്വാഗതം പറഞ്ഞു.സിപിഐ ലോക്കൽ കമ്മിറ്റി അംഗം യദുബാലൻ അധ്യക്ഷൻ വഹിക്കുകയും ചെയ്തു. അധ്യാപകരായ പ്രവീൺകുമാർ, ഷിജു, ഓമന ജി, ശ്രേയ കുമാരൻ എന്നിവര്‍ സംസാരിച്ചു. കെ വി ഷീമ നന്ദി പറഞ്ഞു.
ജി എച്ച് എസ് എസ് രാവണീശ്വരത്ത് നടന്ന ബേക്കല്‍ ഉപജില്ലാമത്സരം സി പി ഐ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ അജാനൂര്‍ ലോക്കല്‍ സെക്രട്ടറി തമ്പാൻ മക്കാക്കോട് സമ്മാന വിതരണം നടത്തി. ഗംഗാധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ടി എ അജയകുമാർ, എം മുരളീധരൻ, ബാലൻ ഒളിയക്കാൽ, രാകേഷ് മക്കാക്കോട്, രജിത കുന്നത്ത്, പി ബാബു
വി വി ഇന്ദിര, എം വിനോദ് കുമാർ, ഗോപി കൃഷ്ണൻ, ശിശുപാലൻ, രമ്യ ശിശുപാലൻ, രതികല അജയകുമാർ തുടങ്ങിയവര്‍ സംസാരിച്ചു. ഒ പ്രതീഷ് സ്വാഗതം പറഞ്ഞു.
സ്കൂൾ തല വിജയികളായി മത്സരത്തിനെത്തിയ മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റും മറ്റു സമ്മാനങ്ങളും നല്‍കി. ഇന്നലെ നടന്ന ഉപജില്ലാതല മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ കുട്ടികൾ നവംബർ 2 ന് നടക്കുന്ന ജില്ലാതല മത്സരത്തിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *