ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വൻ തിരിച്ചടി; കോച്ച് ഗൗതം ഗംഭീർ അമ്മയുടെ അസുഖത്തെ തുടർന്ന് അടിയന്തരമായി നാട്ടിലേക്ക് മടങ്ങി

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ അടിയന്തരമായി നാട്ടിലേക്ക് മടങ്ങിയത് ഇന്ത്യൻ ക്യാമ്പിന് ആശങ്കയായി. അമ്മയുടെ ഹൃദയാഘാതത്തെ തുടർന്നാണ് ഗംഭീറിന്റെ അപ്രതീക്ഷിത മടക്കം. നിലവിൽ ഐസിയുവിൽ കഴിയുന്ന അമ്മ സീമ ഗംഭീറിന് ഒപ്പമുണ്ടാകാനാണ് അദ്ദേഹം ഇംഗ്ലണ്ടിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ചത്. ജൂൺ 20-ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുൻപ് ഗംഭീർ ടീമിനൊപ്പം ചേരുമോ എന്ന് ഉറപ്പില്ല. ഇന്നലെ ഇന്ത്യ എ ടീമുമായി നടക്കാനിരുന്ന ചതുർദിന പരിശീലന മത്സരത്തിന് മുന്നോടിയായാണ് ഗംഭീർ മടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലെ പരിശീലന സെഷനുകൾക്ക് നേതൃത്വം നൽകിയിരുന്നത് അദ്ദേഹമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *