
തൃക്കരിപ്പൂർ :യുവതി യുവാക്കളിൽ സ്വയംതൊഴിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി, ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെയും, യൂണിയൻ ബാങ്കിൻ്റെ വെള്ളിക്കോത്ത് സംരംഭകത്വ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നേതൃത്വത്തിൽ നടത്തുന്ന 4 ദിവസത്തെ സൗജന്യ കേക്ക് നിർമ്മാണ പരിശീലനം സമാപിച്ചു. 35 പേർ അടങ്ങിയ ബാച്ചിലെ ഒരോ അംഗങ്ങളും കേക്ക് നിർമ്മിച്ചു. 12 വ്യത്യസ്ത ചേരുവകളും രുചികളും അടങ്ങിയ കേക്കുകളാണ് നിർമ്മിച്ചത്. നിത്യ ജീവിതത്തിൽ ആവശ്യമായ പുതിയൊരു സ്കിൽ പഠിച്ചതിൽ എല്ലാവരും സന്തോഷത്തിലാണ് . കേന്ദ്ര ഗവൺമെൻ്റിൻ്റെ സാമ്പത്തിക സഹായത്തിൽ നടത്തുന്ന കോഴ്സാണിത് സർട്ടിഫിക്കറ്റ് വിതരണം പിന്നീട് നടക്കും. വെള്ളിക്കോത്ത് സ്വയം സംരംഭക ഇൻസ്റ്റിറ്റ്യൂട്ട് ഫാക്കൽറ്റി രജീഷ്.കെ.വി ഭാവി പദ്ധതി വിശദീകരിച്ചു. വെള്ളിക്കോത്ത് ഇൻസ്റ്റിറ്റൂട്ട് ഓഫീസ് സ്റ്റാഫ് സയനകെ.പി കേക്ക് മുറിച്ച് സമാപന പരിപാടി ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ ഗ്രന്ഥശാല സെക്രട്ടറി പി.രാജഗോപാലൻ സ്വാഗതവും ലൈബ്രേറിയൻ നന്ദന പി.കെ നന്ദിയും പ്രകാശിപ്പിച്ചു.












Leave a Reply