
ബദിയഡുക്ക : പിരിച്ചെടുത്ത യൂസർഫീ ബാങ്കിലടച്ചതിൽ തിരിമറി നടത്തിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ രണ്ട് ഹരിതകർമസേനാംഗങ്ങളെ ജോലിയിൽനിന്ന് മാറ്റിനിർത്താൻ ബദിയഡുക്ക ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഇവർ ഹരിതകർമസേനയുടെ പേരിൽ 40,000 രൂപ പിരിച്ചെടുത്തശേഷം 4000 രൂപമാത്രം ബാങ്കിലടച്ചതായി കണ്ടെത്തി. എന്നാൽ പഞ്ചായത്തിൽ ഏൽപിച്ച രസീതിൽ 40,000 തന്നെ എഴുതുകയും ചെയ്തിട്ടുണ്ട്. സമാനമായി മറ്റൊരു സംഭവവും ഇവർക്കെതിരേ കണ്ടെത്തിയിട്ടുണ്ട്. ജില്ലാ ഹരിതകർമസേനാ ഓഫീസിൽ അറിയിച്ച് വിശദമായി ഓഡിറ്റ് നടത്താനും അതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
സാമ്പത്തിക തിരിമറി: ഹരിതകർമസേനാംഗങ്ങൾക്കെതിരേ നടപടി












Leave a Reply