
കൊച്ചി: സംസ്ഥാനത്ത് സ്വർണവില പവന് 90,000 കടന്ന് പുതിയ സർവകാല റെക്കോഡിലെത്തി. 22 കാരറ്റ് (916) സ്വർണത്തിന് ബുധനാഴ്ച ഗ്രാമിന് 105 രൂപ ഉയർന്ന് 11,290 രൂപയിലും പവന് 90,320 രൂപയിലുമാണ് വിൽപ്പന നടക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് സ്വർണവില ഇത്രയും ഉയരുന്നത്. സെപ്റ്റംബർ 28ന് ഗ്രാമിന് 10,585 രൂപയായിരുന്നത് പത്ത് ദിവസത്തിനിടെ 705 രൂപ കൂടിയാണ് 11,290ലെത്തിയത്. അതായത് ഇത്രയും ദിവസത്തിനിടെ പവന് 5,640 രൂപ വർധിച്ചു. ഇടയ്ക്ക് ഏതാനും ദിവസം നേരിയ തോതിൽ വില കുറഞ്ഞെങ്കിലും തുടർച്ചയായ ആറാം ദിവസവും വില കൂടിയതോടെ പുതിയ റെക്കോർഡിൽ എത്തുകയായിരുന്നു.
റെക്കോഡ് തകർത്ത് സ്വർണവില, പവന് 90,000 കടന്നു; 10 ദിവസത്തിനിടെ 5,640 രൂപയുടെ വർധന!












Leave a Reply