
പാണത്തൂർ – പാണത്തൂർ ഗവൺമെൻറ് വെൽഫെയർ ഹൈസ്കൂളിലെ പുതിയ പി.ടി.എ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനറൽ ബോഡി യോഗം പിടിഎ പ്രസിഡണ്ട് പി തമ്പാൻ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക കെ അംബിക അധ്യക്ഷത വഹിച്ചു. എസ്എംസി ചെയർമാൻ എം.കെ സുരേഷ്, എസ്എംസി വൈസ്ചെയർമാൻ സലിം കെ.സി, എംപിടിഎ പ്രസിഡണ്ട് ശാലിനി കെ.വി, അബ്ദുൾ അസീസ് സി.കെ, സ്റ്റാഫ്സെക്രട്ടറി സുമതി പി.കെ, സ്കൂൾ ലീഡർ അഭയ് മോഹൻ എന്നിവർ സംസാരിച്ചു. സീനിയർ അസിസ്റ്റൻ്റ് റോബിൻ എം.കെ പ്രവർത്തന റിപ്പോർട്ടും, മറീന ടീച്ചർ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ഭാരവാഹികൾ : ഷിനോദ് വി.ജി പിടിഎ പ്രസിഡൻ്റ്,നാഗേഷ് പി.വി വൈസ് പ്രസിഡൻ്റ്, എം.കെ സുരേഷ് എസ്.എം.സി ചെയർമാൻ, അബ്ദുൾ അസീസ് സി.കെ വൈസ് ചെയർമാൻ, പുഷ്പഗണേശൻ എം.പി.ടി.എ പ്രസിഡൻ്റ്, ഷിംന ബി എം.പി.ടി.എ വൈസ് പ്രസിഡൻ്റ്.












Leave a Reply