കേരള സീനിയർ സിറ്റിസൺസ് ഫോറം പനത്തടി പഞ്ചായത്ത് വയോജന ദിന ഗാന്ധിജയന്തി അനുസ്‌മരണവും തിരിച്ചറിയൽ കാർഡ് വിതരണവും നടത്തി 


കേരള സീനിയർ സിറ്റിസൺസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ വർഷങ്ങളായി വിവിധ പരിപാടികളോടുകൂടി നടത്തിവരുന്ന വയോജനവാരാഘോഷം മിൽമ ഓഡിറ്റോറിയം ബളാംതോട് നടന്നു .  വയോജന ദിനാഘോഷവും ഗാന്ധിജയന്തി ആഘോഷവും സംയുക്തമായി  നടത്തി .  ഈശ്വരപ്രാർത്ഥന ഗാനം ശ്യാമള കൃഷ്‌ണൻ അരിപ്രോട് നടത്തി . വയോജന ദിന ഗാന്ധിജയന്തി അനുസ്‌മരണവും കാർഡ് വിതരണവും ജോർജ് വർഗീസ് സെക്രട്ടറി KSCF സംസ്ഥാന കമ്മിറ്റി അംഗം ഉൽഘടനം നിർവഹിച്ചു. എൻ. ചന്ദ്രശേഖരൻ നായർ  സ്വാഗതം പറഞ്ഞു .  ആർ. സൂര്യനാരായണ ഭട്ട് അധ്യക്ഷത വഹിച്ചു.ബോധവൽക്കരണ ക്ലാസ്: . പി. കെ. വേണുഗോപാൽ നടത്തി . തോമസ് ടി. തയ്യിൽ,കുക്കൾ രാഘവൻ ,മോഹൻകുമാർ , ഏറത്ത് മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.കെ മണി നന്ദി അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *