ബേക്കൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടൽ മുറിയിൽ കൊണ്ടുപോയി സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ.

ബേക്കൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടൽ മുറിയിൽ കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. കാഞ്ഞങ്ങാട്ടെ ബസ് ഡ്രൈവർ പടന്നക്കാട് കരുവളത്തെ ശരത്ത് ചന്ദ്രനാ (30) ണ് അറസ്റ്റിലായത്. ബേക്കൽ ഡിവൈഎസ്പി വി വി മനോജ്, ഇൻസ്പെക്ടർ എം വി ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്ലസ്ടു വിന് പഠിച്ചിരുന്ന പെൺകുട്ടിയെ സ്കൂളിൽ പോകുന്ന സമയം ബസിൽ വച്ച് പരിചയപ്പെടുകയും പ്രണയം നടിച്ച് ഹോട്ടൽമുറിയിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. നഗ്ന ചിത്രം പകർത്തുകയും ചെയ്‌തു. ഇതു കാട്ടി പ്രായപൂർത്തിയായ ശേഷം പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. ഇതോടെയാണ് നേരത്തെയുള്ള പീഡന വിവരങ്ങളും പുറത്തുവന്നത്. ഡോക്ടർ നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം തെളിഞ്ഞത്‌. പെൺകുട്ടി നൽകിയ പരാതിയിലാണ്‌ അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *