വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ പഞ്ചായത്ത് തല സ്വർഗ്ഗോത്സവം മാച്ചി പള്ളി വായനശാലയിൽ നടന്നു.

വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിലിൽ പനത്തടി,കള്ളാർ പഞ്ചായത്ത് തല സർഗോത്സവം സംഘടിപ്പിച്ചു. മാച്ചി പള്ളി എം വി എസ് വായനശാലയിൽ ആയിരുന്നു പരിപാടി. യുപി ഹൈസ്കൂൾ കുട്ടികൾക്കായിരുന്നു മത്സരങ്ങൾ. കവിത രചന കഥരചന, ഉപന്യാസം, കവിത ആലാപനം, ചലച്ചിത്ര ഗാന മത്സരം തുടങ്ങിയ പരിപാടിയായിരുന്നു നടത്തിയത്. സ്വർഗ്ഗോത്സവത്തിന്റെ ഉദ്ഘാടനം എ ആർ വിജയകുമാർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി നിർവഹിച്ചു. വാർഡ് മെമ്പർ സജിനി മോൾ അധ്യക്ഷത വഹിച്ചു. സുരേഷ് മാച്ചി പള്ളി സ്വാഗതം പറഞ്ഞു. പത്മനാഭൻ മാച്ചിപ്പിള്ളി,അനന്തു കൃഷ്ണൻ , ശ്രീകുമാർ പി വി, കെ വി ഷിബു, വി എ പുരുഷോത്തമൻ, എ കെ രാജേന്ദ്രൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. അനില വേണുഗോപാൽ നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *