
തൃക്കരിപ്പൂർ :കൈകോട്ട് കടവ് പൂക്കോയ തങ്ങൾ സ്മാരക വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ആധുനിക വൽക്കരണത്തിന്റെ ഭാഗമായി പാനൽ ബോർഡ് ആർ എഫ് ഐ ഡി കാർഡ്,സ്മാർട്ട് ടി വി, സ്മാർട്ട് ലാബ് എന്നീ സൗകര്യങ്ങൾ
നടപ്പിലാക്കി.സ്കൂൾ മാനേജ്മെന്റ്,പി ടി എ,പൂർവ്വവിദ്യാർത്ഥികൾ ചേർന്നാണ് പദ്ധതി നടപ്പിലാക്കിയത്..പൂർവ്വ വിദ്യാർത്ഥികൾ നൽകിയ സ്മാർട്ട് പാനൽ ബോർഡ് വി എ ച്ച് എസ് ഇ പയ്യന്നൂർ മേഘല അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി ഉദയ കുമാരി ഉത്ഘാടനം ചെയ്തു..ചടങ്ങിൽ പി ടി എ വൈസ് പ്രസിഡന്റ് നസീർ തൃക്കരിപ്പൂർ അധ്യക്ഷനായി.സ്കൂൾ മാനേജർ അബ്ദുള്ള മാസ്റ്റർ ആർ എഫ് ഐ ഡി കാർഡ് വിതരണം ചെയ്തു.മദർ പി ടി എ പ്രസിഡന്റ്
റഹീന ഇസ്മായിൽ,സ്കൂൾ ഹെഡ് മാസ്റ്റർ വിനോദ് കുമാർ ബി,സ്റ്റാഫ് സെക്രട്ടറി ദാവൂദ്
മാസ്റ്റർ സത്യ ടീച്ചർ,പൂർവ്വവിദ്യാർത്ഥികളായ യാസീൻ,ഷഹാന തുടങ്ങി യവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഗോപി ക്കുട്ടി കെ വി സ്വാഗതവും
എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബിജു പ്രമോദ്.ബികെ നന്ദിയും രേഖപ്പെടുത്തി












Leave a Reply