റാണിപുരം ഇക്കോ ടൂറിസം ഡോക്യുമെന്ററി കാസറഗോഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ അഷറഫ് പ്രകാശനം ചെയ്തു.

കേരള വനം വന്യജീവി വകുപ്പ്, റാണിപുരം വന സംരക്ഷണ സമിതി എന്നിവയുടെ നേതൃത്വത്തിൽ ലോക ടൂറിസം ദിനാഘോഷം നടത്തി. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വനസംരക്ഷണ സമിതി നിർമ്മിച്ച റാണിപുരം ഇക്കോ ടൂറിസം ഡോക്യുമെന്ററി കാസറഗോഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ അഷറഫ് പ്രകാശനം ചെയ്തു. ടൂറിസം സെമിനാറിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ജിജേഷ് കുമാർ ജെ.കെ വിഷയാവതരണം നടത്തി. വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം പി.കെ സൗമ്യ മോൾ, പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.പി രാജു , റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ പ്രസിഡന്റ് സജി മുളവനാൽ, വനസംരക്ഷണ സമിതി സെക്രട്ടറി കെ രതീഷ് , ട്രഷറർ എം.കെ സുരേഷ് എന്നിവർ സംസാരിച്ചു. ഡോക്യുമെന്ററി സംവിധായകൻ ചന്ദ്രു വെള്ളരിക്കുണ്ട്, പാണത്തൂർ ജിഡബ്ലുഎച്ച്എസ് പി ടി എ പ്രസിഡൻ്റ് പി തമ്പാൻ, പെരുതടി ജിഎൽപി സ്കൂൾ പിടിഎ പ്രസിഡൻ്റ് പി.ബി ഗണേഷ്, പനത്തടി പഞ്ചായത്ത് ഫാർമേഴ്സ് സഹകരണ സംഘം ഡയറക്ടർ അജി ജോസഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂർ യൂണിറ്റ് ജനറൽ സെക്രട്ടറി കെ.ജി സജിമോൻ, പാണത്തൂർ റോയൽ ക്ലബ്ബ് പ്രസിഡൻറ് ബി.വി സതീഷ് , വനസംരക്ഷണ സമിതി വൈസ് പ്രസിഡന്റ് ഷിബി ജോയി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടിറ്റോ വരകുകാലായിൽ, എസ് സുമതി, വനം വകുപ്പ് ജീവനക്കാർ , ടൂറിസം മേഖലയിലെ സംരംഭകർ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *