മാധ്യമപ്രവർത്തകരെ അഭിഭാഷകർ മർദ്ദിക്കാനിടയാക്കിയ സംഭവം: നടുറോഡില്‍ യുവതിയെ കയറിപ്പിടിച്ച കേസിൽ അഭിഭാഷകന് ശിക്ഷ


നടുറോഡില്‍ യുവതിയെ കയറിപ്പിടിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ഹൈക്കോടതി മുന്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ നിയമോപദേശം തേടി. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തിലേക്ക് വരെ അഭിഭാഷകര്‍ നീങ്ങിയ സംഭവവുമായി ബന്ധപ്പെട്ട കോടതി ഉത്തരവിനോട് അഭിഭാഷക സംഘടനകളൊന്നും പ്രതികരിച്ചിട്ടില്ല. അന്നത്തെ സംഭവവുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ ഏര്‍പ്പെടുത്തപ്പെട്ട മാധ്യമ നിയന്ത്രണങ്ങളിലടക്കം പുതിയ സാഹചര്യത്തില്‍ പുനപരിശോധന വേണമെന്ന ആവശ്യവും ശക്തമാണ്. അഭിഭാഷകനെതിരെ വാർത്ത റിപ്പോർട്ട് ചെയ്തതിന് സംസ്ഥാനത്തെ പരമോന്നത നീതിപീ‌ഠത്തിനു മുന്നില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ കൂട്ടത്തോടെ ആക്രമിക്കുകയും ഹൈക്കോടതിക്കുളളില്‍ വച്ച് വനിതാ മാധ്യമ പ്രവര്‍ത്തകരടക്കം അഭിഭാഷകരാല്‍ അപമാനിക്കപ്പെടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *