കേരള ജേണലിസ്റ്റ് യൂണിയൻ തൃക്കരിപ്പൂർ മേഖല കമ്മിറ്റി മെമ്പർമാർക്കുള്ള ഐഡി കാർഡ് വിതരണവും അനുമോദനവും സംഘടിപ്പിച്ചു


തൃക്കരിപ്പൂർ: കേരള ജേർണലിസ്റ്റ് യൂണിയൻ തൃക്കരിപ്പൂർ മേഖലാ കമ്മിറ്റി(കെജെയു) അംഗങ്ങൾക്കുള്ള ഐഡൻ്റിറ്റി കാർഡ് വിതരണവും പുഴയിൽ വീണ കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്താൻ ശ്രമിച്ച ടിസിഎൻ ചാനൽ ക്യാമറാമാൻ എ ജി സാക്കിറിനുള്ള അനുമോദനവും നടക്കാവ് മിദ്‌ലജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി കെ ബാവ പരിപാടി ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തിൻ്റെ നാലാം തൂണായി വിശേഷിപ്പിക്കപ്പെടുന്ന പത്രങ്ങൾക്ക് സമൂഹത്തെ സ്വാധീനിക്കാൻ ഏറെ കഴിയുമെന്നും ആരാലും ശ്രദ്ധിക്കപ്പെടാത്ത വികസനവും വികസനേതരവുമായ കാര്യങ്ങൾ സമൂഹത്തിൻ്റെ മുന്നിൽ കൊണ്ടുവരാൻ അവയ്ക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുഴയിൽ വീണ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാഹസിക ഇടപെടൽ നടത്തിയ സാക്കിറിൻ്റെ പ്രവർത്തനം മാതൃകാപരമാണെന്നും വി കെ ബാവ ചൂണ്ടിക്കാട്ടി.കെ.ജെ.യു തൃക്കരിപ്പൂർ മേഖല പ്രസിഡൻ്റ് പി മഷൂദ് അധ്യക്ഷനായിരുന്നു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം മനു ഐഡൻ്റിറ്റി കാർഡ് വിതരണത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. മാധ്യമരംഗത്തെ വെല്ലുവിളികൾ എന്ന വിഷയത്തിൽ ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി വേണുഗോപാലൻ പ്രഭാഷണം നടത്തി.
യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് പ്രകാശൻ പയ്യന്നൂർ, കാസർകോട് ജില്ലാ സെക്രട്ടറി സുരേന്ദ്രൻ ചീമേനി,ജില്ലാ പ്രസിഡൻ്റ് സുരേഷ് കൂക്കൾ,ജില്ലാ വൈസ് പ്രസിഡൻ്റ് ചന്ദ്രദാസ് തൃക്കരിപ്പൂർ,രജീഷ് കുളങ്ങര,പി വിജിൻ ദാസ്, കെ വി സുധാകരൻ എന്നിവർ സംസാരിച്ചു.കെ ജെ യു മേഖല സെക്രട്ടറി രാജീവൻ ഉദിനൂർ സ്വാഗതവും
ടി എം സി മുഹമ്മദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *