പകൽ സമയത്ത് കറന്റ് പോയി…കാസർഗോഡ് പടന്നക്കാട് KSEB ജീവനക്കാർക്ക് മർദനം

കാസര്‍കോട്: കാസര്‍കോട് പടന്നക്കാട് കെഎസ്ഇബി ജീവനക്കാര്‍ക്ക് നേരെ മര്‍ദ്ദനം. പടന്നക്കാട് സെക്ഷനിലെ സബ് എന്‍ജിനീയര്‍ ശശി,ഓവര്‍സിയര്‍ ശ്രീജിത്ത്, ലൈന്‍മാന്‍മാരായ അശോകന്‍, പവിത്രന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പ്രതികള്‍ കല്ല് ഉപയോഗിച്ച് സബ് എഞ്ചിനീയറുടെ മുഖത്ത് കുത്തുകയായിരുന്നു പകല്‍ സമയത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത് ചോദ്യം ചെയ്തായിരുന്നു പ്രതികള്‍ അധികൃതരെ മര്‍ദ്ദിച്ചത്. ആക്രമണം നിയന്ത്രിക്കാന്‍ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും കയ്യേറ്റ ശ്രമം ഉണ്ടായി. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *